സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ഡിജിപി

Posted on: November 1, 2018 10:21 am | Last updated: November 1, 2018 at 12:18 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍
അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
ആശ്രമത്തിന് പരിസരത്തെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്ധനം എവിടെ നിന്ന് ശേഖരിച്ചുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. രണ്ട് കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ തീ പടരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനെയും അഗ്നിസുരക്ഷാ വിഭാഗത്തെയും അറിയിച്ചത്. അക്രമം നടക്കുമ്പോള്‍ ആശ്രമത്തില്‍ രണ്ട് അന്തേവാസികള്‍ മാത്രമാണുണ്ടായിരുന്നത്. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു.