ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. കരാറില്‍ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹരജിക്കാരെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്്ജന്‍ ഗൊഗോയി ഉത്തരവിട്ടു.
വിമാനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടാനാകില്ലെന്ന് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. ഏതൊക്കെ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പുറത്തുവിടാന്‍ കഴിയുന്ന വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇടപാടില്‍ റിലയന്‍സിന്റെ പങ്ക് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.