സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷമെത്തും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted on: October 31, 2018 9:25 am | Last updated: October 31, 2018 at 11:18 am

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കും. ചില ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ പത്തനംതിട്ട , ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലും ശക്തമായ തുലാമഴയാണ് പെയ്യുന്നത്. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദങ്ങള്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് കാലവര്‍ഷം വൈകാന്‍ കാരണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയാണ് കാലവര്‍ഷം