കുട്ടികളുടെ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ത്തന്നെ സൂക്ഷിച്ചുകൂടെയെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

Posted on: October 30, 2018 2:45 pm | Last updated: October 30, 2018 at 2:45 pm

കൊച്ചി: സ്‌കൂള്‍ കുട്ടികളെക്കൊണ്ട് എന്തിനാണ് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതെന്ന് ഹൈക്കോടതി. പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ത്തന്നെ സൂക്ഷിച്ചുകൂടെയെന്നും സിബിഎസ്ഇയോട് കോടതി ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കിയ സിബിഎസ്ഇ തങ്ങള്‍ ഒരു ഭരണനിര്‍വ്വഹണ സംവിധാനം മാത്രമാണെന്നും പറഞ്ഞു. ഭാരം കുറക്കാനാണ് തീരുമാനമെങ്കില്‍ അത് ശക്തമാക്കി നടപ്പിലാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. ഇത് ഇല്‌ക്ട്രോണിക് ഉപകരണങ്ങളുടെ കാലമാണെന്നും വ്യക്തമാക്കി.