Connect with us

Kerala

മാതാവിനെ കാണാന്‍ മദനി കേരളത്തിലെത്തി

Published

|

Last Updated

തിരുവനന്തപുരം: രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനി കേരളത്തിലെത്തി. ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തില്‍നിന്നും ഇന്ന് രാവിലെ 8.55ന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര തിരിച്ച മദനി രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം മാതാവ് ചികിത്സയില്‍ കഴിയുന്ന ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയിലേക്ക് പോയി.

എന്‍ഐഎ വിചാരണ കോടതിയുെട കര്‍ശന ജാമ്യവ്യവസ്ഥകളില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകരും നേതാക്കളും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയാണ് മദനിയെ സ്വീകരിക്കാനെത്തിയത്. മദനിയുടെ സുരക്ഷക്കായി ബെംഗളുരു പോലീസ് നിയോഗിച്ച 12 പോലീസുകാരും മദനിക്കൊപ്പം കേരളത്തിലെത്തിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിലവിലേക്കായി 1,76,000 രൂപയാണ് കെട്ടിവെച്ചത്.