ത്യശൂരില്‍ വീണ്ടും എടിഎം തകര്‍ത്തു

Posted on: October 30, 2018 9:15 am | Last updated: October 30, 2018 at 10:29 am

ത്യശൂര്‍: ജില്ലയില്‍ വീണ്ടും എടിഎം തകര്‍ത്ത നിലയില്‍. ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത് . പണം നഷ്ടമായിട്ടുണ്ടോയെന്ന ് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് പരിശോധന നടത്തിവരികയാണ്.

ത്യശൂരില്‍ നടന്ന മറ്റൊരു എടിഎം കവര്‍ച്ചാക്കേസിലും കൊച്ചിയിലെ എടിഎം കവര്‍ച്ചാ കേസിലും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് നട്ടം തിരിയുമ്പോഴാണ് പുതിയ കവര്‍ച്ചാ ശ്രമവും പുറത്തുവന്നിരിക്കുന്നത്.