മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്വിമ ഹൈക്കോടതിയില്‍

Posted on: October 29, 2018 8:12 pm | Last updated: October 30, 2018 at 10:29 am

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്വിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പോലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇവര്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരികെ പോരുകയായിരുന്നു. ഇതിനിടെ, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയായ രഹ്നയുടെ കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സിന് നേരെ ആക്രമണവുമുണ്ടായിരുന്നു.
രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.