Connect with us

Kerala

മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവായി; എം വി അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിലൊന്നായ മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നോമിനികള്‍ അടക്കം ബോര്‍ഡിന് 14 അംഗങ്ങള്‍ ഉണ്ടായിരിക്കും. ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ്. ബോര്‍ഡിന്റെ ചെയര്‍മാനായി എം. വി. അബ്ദുല്‍ ഗഫൂറി (സൂര്യ ഗഫൂര്‍, കോഴിക്കോട്) നെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.

അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ കോഴിക്കോട്, ഹാജി.പി.കെ.മുഹമ്മദ് ചേളാരി, അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്, ഒ.പി.ഐ. കോയ കൊടുവള്ളി, പി.സി.സഫിയ കോഴിക്കോട്, ഖമറുദ്ദീന്‍ മൗലവി കൊല്ലം, അബൂബക്കര്‍ സിദ്ദിഖ്.കെ (സിദ്ദിഖ് മൗലവി , ഐലക്കാട്),
ഒ. ഒഷംസു പൊന്നാനി എന്നിവര്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.

ഇവര്‍ക്ക് പുറമെ എക്‌സ് ഒഫിഷ്വോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡി. സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീ. സെക്രട്ടറി, നിയമ വകുപ്പ് അഡീ. സെക്രട്ടറി, മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു. ബോര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. ബോര്‍ഡിന്റെ പ്രഥമ യോഗം നവംബര്‍ ഏഴിന് കാലത്ത് 10.30 ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ
ചേംബറില്‍ ചേരും.

---- facebook comment plugin here -----

Latest