Connect with us

Kerala

സാലറി ചലഞ്ച്: സുപ്രീം കോടതി വിധി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി- ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ ഹൈക്കോടതിയുടെ നടപടി ശരിവെച്ച സുപ്രീം കോടതി വിധി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിസമ്മതപത്രമെന്നത് ധനമന്ത്രിയുടെ ഉട്ടോപ്യന്‍ ഐഡിയായിരുന്നു. ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീം കോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താന്‍ ചെലവഴിച്ച പണം മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണം. വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇരന്നു വാങ്ങിയ വിധിയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു