ജക്കാര്‍ത്ത വിമാന ദുരന്തം: പൈലറ്റ് ഡല്‍ഹി സ്വദേശി

Posted on: October 29, 2018 2:27 pm | Last updated: October 29, 2018 at 5:02 pm

ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ 188 യാത്രക്കാരുമായി പോകവെ കടലില്‍ പതിച്ച വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യേ സുനേജയാണ് അപകടത്തില്‍പ്പെട്ട ലയണ്‍ എയറിന്റെ പൈലറ്റെന്ന വിവരം പുറത്തുവന്നു. ബോയിങ് വിമാനങ്ങള്‍ പറത്തുന്നതില്‍ പരിശീലനം നേടിയ വ്യക്തിയായിരുന്നു 31കാരനായ സുനേജയെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലയണ്‍ എയറില്‍നിന്നും രാജിവെച്ച് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ തയ്യാറെടുത്തുവരികയായിരുന്നു സുനേജയെന്നും ഇദ്ദേഹത്തിന്റെ സേവനകാലത്തിതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന സുഹ്യത്ത് പറഞ്ഞു. ഇന്ന് രാവിലെ ജക്കാര്‍ത്തയില്‍നിന്നും പറന്നുയര്‍ന്ന വിമാനം അധികം താമസിയാതെ ജാവ കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു.