നാല് മേഖലകളില്‍ സ്ഥാപനങ്ങളാരംഭിക്കാന്‍ വിദേശികള്‍ക്കവസരം; സേവന നിലവാരം ഉയര്‍ത്തും

Posted on: October 29, 2018 12:23 pm | Last updated: October 29, 2018 at 12:23 pm

. ദമ്മാം: റിക്രൂട്ട്‌മെന്റ്് ഓഫീസ്, മാന്‍ പവര്‍ സപ്‌ളൈ, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ്, ട്രാന്‍പോര്‍ട്ടിംഗ് സര്‍വീസ് മേഖലയില്‍ 100 ശതമാനം വിദേശികളുടെ ഉടമസ്ഥതയില്‍ സ്ഥാപനം ആരംഭിക്കാനുള്ള മന്ത്രി സഭാ തീരുമാന പ്രകാരം സേവനനിലവാരം ഉയര്‍ത്തുന്നതിനു രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന് സാഗിയ ഗവര്‍ണര്‍ എന്‍ജിനീയര്‍ ഇബ്രാഹീം അല്‍ ഉമര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച നിയമത്തില്‍ ഭേദഗതി ചെയ്തത്.ഇലക്ട്രിക്, ഇലക്‌ട്രോണിക്, വാച്ചുകള്‍, കണ്ണട ഷോപ്പുകള്‍ തുടങ്ങിയ വിഭാഗം സ്ഥാപനങ്ങളില്‍ നവംബര്‍ ഒമ്പത് മുതല്‍ എഴുപത് ശതമാനം സ്വദേശി വത്കരണം പ്രാബല്ല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.തുണിത്തരങ്ങള്‍, പാത്രങ്ങള്‍ ,വാഹനങ്ങള്‍ വീട്ടുപകരണങ്ങള്‍ ഓഫീസ് ഉപകരണങ്ങറള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 11 മുതല്‍ സ്വദേശി വത്കരണം പ്രാഭല്ല്യത്തില്‍ വന്നത്.

പദ്ദതി നടപ്പാക്കുന്നതിന്നായി സ്വദേശിയുവതി യുവാതികള്‍ക്ക്് പരിശീലനം നല്‍കി വരുന്നതായും പദ്ദതി നടപ്പാക്കുന്നതിന്ന് എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.