പരിഷത്ത് മുന്‍ പ്രസിഡന്റ് ശ്രീധരന്‍ നിര്യാതനായി

Posted on: October 29, 2018 12:13 pm | Last updated: October 29, 2018 at 12:13 pm

കോഴിക്കോട്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റ് കൊടക്കാട് ശ്രീധരന്‍(72) നിര്യാതനായി .പയ്യോളിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വകുപ്പില്‍നിന്നും എഇഒ ആയാണ് വിരമിച്ചത്. മികച്ച ഏഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ശ്രീധരന്‍ രസതന്ത്ര അധ്യാപകന്‍, പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പ്രേമ. മക്കള്‍: നിബേഷ്, ശ്രീമേഷ്, ശ്രീലത. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് വീട്ട് വളപ്പില്‍.