ചരക്ക് ലോറി ഉടമകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

Posted on: October 29, 2018 11:06 am | Last updated: October 29, 2018 at 11:25 am

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ ചരക്കുലോറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്. ദീപാവലിക്കു ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.ലോറി വാടക കഴിഞ്ഞ മാസം അഞ്ചു ശതമാനം കൂട്ടിയെങ്കിലും മേഖലയിലെ പ്രതിസന്ധി തുടരുകയാണ്.

ഇന്‍ഷ്വറന്‍സ് പ്രീമിയം കുറ്ക്കുക, അനാവശ്യ ടോളുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളിന്മേല്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നല്‍കിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല . ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ വീണ്ടുമൊരു പണിമുടക്കിലേക്കു പോകാതെ നിവൃത്തിയില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. അതേ സമയം ചരക്ക് നീക്കത്തിന് ഇപ്പോള്‍ കൂടുതല്‍ പണം ചിലവഴിക്കണമെന്നിരിക്കെ വീണ്ടുമൊരു ലോറിസമരം കൂടി എത്തിയാല്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടും.