Connect with us

Kerala

ശബരിമല സംഘര്‍ഷം: അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി; 210 പേരുടെ ഫോട്ടോ ആല്‍ബം ഇന്ന് പുറത്തുവിടും

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. ഇതില്‍ 122 പേര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു. 529 കേസുകളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായിരിക്കുന്നത്. 12 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അതേ സമയം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആല്‍ബംകൂടി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇന്ന് പുറത്തുവിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പോലീസ് പുറത്തുവിട്ടിരുന്നു.