രാഹുല്‍ ഈശ്വറിനെ തള്ളി താഴ്മണ്‍ തന്ത്രി കുടുംബം; ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല

Posted on: October 28, 2018 7:06 pm | Last updated: October 29, 2018 at 8:54 am
SHARE

പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ല. തന്ത്രി കുടുംബം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രികുടുംബത്തിനെതിരെ നടത്തിയ പ്രസ്താവന വേദനയുണ്ടാക്കുന്നതാണ്. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായി തങ്ങള്‍ക്ക് യാതൊരു വിയോജിപ്പുമില്ല. തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി അത്തരമൊരു നിലപാട് സ്വീകരിച്ചത്. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായി ഒന്നും സംഭവിക്കാന്‍ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും തന്ത്രികുടുംബം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here