ശബരിമല: തിരുത്തേണ്ടത് സര്‍ക്കാര്‍ നയം; രാഷ്ട്രീയ ലക്ഷ്യങ്ങളില്ല- എന്‍എസ്എസ്

Posted on: October 28, 2018 2:27 pm | Last updated: October 28, 2018 at 4:06 pm
SHARE

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ കോടിയേരി ബാലക്യഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ ഉപദേശങ്ങള്‍ അപ്രസക്തമാണ്.

വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കമുണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍തന്നെ അതില്‍നിന്നും പിന്‍മാറണമെന്ന് കോടിയേരിയോട് ഫോണില്‍ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസം സംരക്ഷിക്കാന്‍ എന്‍എസ്എസിന് നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്ന് പറയേണ്ടി വരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് അനുകൂലമായി എന്‍എസ്എസ് എടുത്തിട്ടുള്ള നിലപാട് വളരെ വ്യക്തമാണ്. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയമാണ് തിരുത്തേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here