പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസില്‍ അര്‍ബുദമെന്ന് സ്്ഥിരീകരണം. ആരോഗ്യമന്ത്രി വിശ്വജിത്ത് റാണയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മാസങ്ങളായി പരീക്കറുടെ രോഗത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ഏറെ നാളായി പ്രതിപക്ഷം ആവശ്യപ്പെട്ട് വരികയായിരുന്നു. പരീക്കര്‍ അസുഖബാധിതനാണെന്നും പാന്‍ക്രിയാസില്‍ അര്‍ബുദമാണെന്ന വസ്തുത ഒളിച്ചുവെക്കുന്നില്ലെന്നും വിശ്വജിത്ത് റാണ മാധ്യമങ്ങളോട് പറഞ്ഞു.