ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപി പാളയത്തില്‍

Posted on: October 28, 2018 9:18 am | Last updated: October 28, 2018 at 10:33 am

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റഉം കെപിസിസി നിര്‍വാഹകസമതി അംഗവുായിരുന്ന ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജപി പാളയത്തില്‍. നക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവരെ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി, ജെഡിഎസ് ജില്ലാ പ്രസിഡന്റ് കരുകുളം ദിവാകരന്‍ നായര്‍ മലങ്കര സഭയില്‍നിന്നുള്ള തോമസ് ജോണ്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന മള്ളുള്ളവര്‍ .ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് രാമന്‍ നായരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.