Connect with us

National

പ്രണയദിനത്തില്‍ കാമുകിക്കായി ഭാര്യയെ കൊലപ്പെടുത്തിയ മലയാളി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

Published

|

Last Updated

ബെംഗളുരു: കാമുകിക്കൊപ്പം ജീവിക്കാനായി പ്രണയദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ മലയാളിയെ 15 വര്‍ഷത്തിന് ശേഷം പോലീസ് പടികൂടി. ത്യശൂര്‍ സ്വദേശികളായ ക്യഷ്ണന്‍-യാമിന് ദമ്പതികളുടെ മകളും ബേങ്ക് ജീവനക്കാരിയുമായ സജിനി(26) കൊല്ലപ്പെട്ട കേസിലാണ് ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് പിടിയിലായത്.

കാമുമിക്കൊപ്പം ജീവിക്കാനായാണ് കായികാധ്യാപകനായ തരുണ്‍ സജിനിയെ കൊലപ്പെടുത്തിയത്. പ്രണയദിന സമ്മാനമായി സജിനിയെ കൊലപ്പെടുത്തിയെന്ന് തരുണ്‍ കാമുകിയെ വിളിച്ചറിയിക്കുകയും ചെയ്തു. കവര്‍ച്ചക്കാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ തരുണ്‍ ശ്രമിച്ചെങ്കിലും അന്വേഷണം തന്നിലേക്ക് നീങ്ങുന്നതറിഞ്ഞ് അഹമ്മദാബാദില്‍നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി പ്രവീണ്‍ ഭട്‌ലെ എന്ന പേരില്‍ ഡല്‍ഹിയിലും പൂനയിലും ജോലി ചെയ്തു. പൂനയില്‍വെച്ച് 2009ല്‍ സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യയോട് പോലും തന്റെ യഥാര്‍ഥ്യ വ്യക്തിത്വം വെളിപ്പെടുത്തിയതുമില്ല. പ്രമുഖ ഐടി കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ബെംഗളുരുവില്‍ കഴിഞ്ഞു വരവെയാണ് അറസ്റ്റ്. മാതാവ് അന്നമ്മ തരുണുമായി നടത്തിയ ഫോണ്‍ വിളികളാണ് തരുണിനെ ഇപ്പോള്‍ കുടുക്കിയത്.

Latest