Connect with us

Kerala

ആശ്രമത്തിന് നേരെ നടന്ന ആക്രമണം സ്വാമി സന്ദീപാനന്ദഗിരിയെ വധിക്കാന്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വാഹനങ്ങള്‍ നശിപ്പിക്കാനല്ല സ്വാമി സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കാമായിരുന്ന അത്യാപത്ത് ഇല്ലാതായത് ഫയര്‍ഫോഴ്‌സിന്റേയും മറ്റ് ഏജന്‍സികളുടേയും ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആക്രമിക്കപ്പെട്ട ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാഗാന്ധിയെ വധിച്ചവര്‍ ഇപ്പോഴും അക്രമം നടത്തുന്നത് നമ്മളള്‍ കണ്ടുവരികയാണ്. വര്‍ഗീയ ശക്തികളെ തുറന്നുകാട്ടിയ സ്വാമി എപ്പോഴും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. സ്വാമിയെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഭീഷണികളുമുണ്ടായി. എന്നാല്‍ യഥാര്‍ഥ സന്യാസിമാരെ ആര്‍ക്കും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല. അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തോമസ് ഐസകും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയായി.

---- facebook comment plugin here -----

Latest