കോഴിക്കോട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

Posted on: October 26, 2018 1:21 pm | Last updated: October 26, 2018 at 1:21 pm

കോഴിക്കോട്: നഗരത്തില്‍ പൊറ്റമ്മലില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. വയനാട് സ്വദേശി അമ്പിളിയാണ് മരിച്ചത്. ബൈക്കിന് പുറകില്‍ യാത്ര ചെയ്തിരുന്ന ഇവര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.