Connect with us

National

അശ്ലീല വെബ്‌സൈറ്റുകള്‍ ജിയോ ബ്ലോക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകള്‍ ജിയോ ബ്ലോക്ക് ചെയ്തു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. 827 പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 23 മുതല്‍ ജിയോ നെറ്റ് വര്‍ക്കില്‍ പ്രമുഖ പോണ്‍ വെബ്‌സൈറ്റുകള്‍ ഒന്നും ലഭിക്കുന്നില്ല. പകരം എരര്‍ മെസ്സേജുകളാണ് ലഭിക്കുന്നത്.

2015ല്‍ 857 പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് എന്നാണ് ഇതിനെതിരെ ആരോപണം ഉയര്‍ന്നത്. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ നേരത്തെ തന്നെ അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു പല നെറ്റ് വര്‍ക്കുകകളിലും ഇപ്പോഴും പോണ്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാണ്.

Latest