ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ പ്രതിപക്ഷത്തിന്റേതടക്കമുള്ള പ്രതിഷേധം ശക്തമാകവെ വിശദീകരണവുമായി സിബിഐ. അലോക് വര്‍മയേയു രാകേഷ് അസ്താനയേയും സ്ഥാനങ്ങളിനിന്നു മാറ്റിയിട്ടില്ലെന്നും ചുമതലകളില്‍നിന്നും ഒഴിവാക്കിനിര്‍ത്തുകയാണ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി.
ഇരുവര്‍ക്കുമെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ എം നാഗേശ്വരറാവു ഇടക്കാല ഡയറക്ടറായി തുടരുമെന്നും സിബിഐ അറിയിച്ചു. റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ മാറ്റിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.