കൊച്ചി: യുവതീപ്രവേശനം തടയാന്‍ രക്തം ഇറ്റിച്ച് ശബരിമല നട അടപ്പിക്കാന്‍ പദ്ധതിയിട്ടുവെന്ന് പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
ഇത്തരമൊരു പദ്ധതിയുമായി 20 പേര്‍ തയ്യാറെടുത്തുനില്‍ക്കുന്നതായി താന്‍ അറിഞ്ഞിരുന്നു. ഇവരോട് അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞത്. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. കള്ളക്കേസില്‍പ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഫേസ്ബുക്ക് ലൈവിലൂടെ രാഹുല്‍ പറഞ്ഞു.