സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: October 25, 2018 8:55 am | Last updated: October 25, 2018 at 11:26 am

തിരുവനന്തപുരം: വിഴിഞ്ഞം തെക്കേക്കോണം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞു. നിരവധി കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.