രഹ്ന ഫാത്വിമ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച സംഭവം: ബിജെപി നേതാവ് അറസ്റ്റില്‍

Posted on: October 24, 2018 8:21 pm | Last updated: October 24, 2018 at 9:56 pm
SHARE

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്വിമ താമസിച്ചിരുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കടവന്ത്ര മണ്ഡലം പ്രസിഡന്റ് പിഎം ബിജുവാണ് അറസ്റ്റിലായത്. രഹ്ന ഫാത്വിമ ശബരിമല സന്ദര്‍ശിച്ച ദിവസമാണ് കൊച്ചി പനമ്പിള്ളി നഗറിലുള്ള രഹ്ന ഫാത്വിമയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ മുന്‍വശമുണ്ടായിരുന്ന വ്യായാമ ഉപകരണങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവ നശിപ്പിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here