മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Posted on: October 24, 2018 6:57 pm | Last updated: October 24, 2018 at 9:16 pm

മുംബൈ: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. നരിമാന്‍ പോയിന്റില്‍ നിന്ന് 2.6 കിലോമീറ്റര്‍ അകലെയാണ് അപകടം. അറബിക്കടലില്‍ കൂറ്റന്‍ ശിവാജി പ്രതിമ നിര്‍മിക്കാനിരിക്കുന്ന സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

മഹാരാഷ്ട്ര സര്‍ക്കാറിന്റെ ബോട്ടാണ് അപകടത്തില്‍ പെട്ടത്. നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകര്‍ ബോട്ടലുണ്ടായിരുന്നുവെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഹെലികോപ്റ്ററും ഹോവര്‍ക്രാഫ്റ്റും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.