നൂറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍

Posted on: October 24, 2018 5:10 pm | Last updated: October 24, 2018 at 6:47 pm

ബംഗാള്‍: നൂറ് വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത്ത് ബിശ്വാസാണ് അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കിടപ്പുമുറിയില്‍ ഒറ്റക്ക് ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വൃദ്ധയുടെ നിലവിളി കേട്ട് അയല്‍ക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഓടിയെത്തി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധയുടെ മകന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.