Connect with us

Gulf

പ്രവാസി വിദ്യാര്‍ഥി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Published

|

Last Updated

ഷാര്‍ജ: ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന വിദ്യാര്‍ഥി സമ്മേളനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച പ്രവാസി വിദ്യാര്‍ഥി അവകാശ രേഖ മുഖ്യമന്ത്രി പിണറായി വിജന് കൈമാറി. ആര്‍ എസ് സി പ്രതിനിധികള്‍ ഷാര്‍ജയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവകാശ രേഖ സമര്‍പിച്ചത്.
സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുമായി നടത്തിയ നിരന്തര ഇടപെടലുകളും അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതു സമൂഹം തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി നടത്തിയ പരിപാടികളില്‍ നിന്നും സര്‍വേകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് അവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്.

അവകാശ രേഖയില്‍ പ്രവാസി സര്‍വകലാശാല, സര്‍ക്കാര്‍ തലത്തില്‍ കലാ സാംസ്‌കാരിക വേദികള്‍, പി എസ് സി സെന്ററുകള്‍, മാതൃഭാഷ പ്രോത്സാഹനം തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. പ്രവാസി വിദ്യാര്‍ഥികളുടെ ഉപരി പഠനവും താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് ഘടനയെയും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൂടിയാണ് അവകാശ രേഖ പുറത്തിറക്കിയിരിക്കുന്നത്.
സമ്മേളന കാലയളവില്‍ നടത്തിയ പഠനങ്ങള്‍ പ്രവാസി വിദ്യാര്‍ഥികളെ പരിഗണിക്കേണ്ട ഭരണ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരിലേക്കും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് എത്തിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം.

കൂടിക്കാഴ്ചയില്‍ ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പ്രതിനിധികളായ അബ്ദുല്‍ ജബ്ബാര്‍ പി സി കെ, അഹ്മദ് ഷെറിന്‍, നാഷനല്‍ ചെയര്‍മാന്‍ സക്കരിയ്യ ഇര്‍ഫാനി, അബ്ദുസ്സലാം പോത്താംകണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest