Connect with us

Kerala

ശബരിമല: മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യുവതീപ്രവേശനം തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. അതേ സമയം ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണം തേടിക്കൊണ്ടുള്ള രണ്ട് ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

അഭിഭാഷകരായ എകെ മായ, എസ് രേഖ എന്നിവരും ജലജമോള്‍, ജയമോള്‍ എന്നിവരുമാണ് ഹരജി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്,ബിജെപി സംസ്ഥാന പ്രസിഡന്റുമാര്‍, ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി. ശബരിമലയിലെ അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും ഇന്ന് പരിഗണിക്കും.

---- facebook comment plugin here -----

Latest