ജേക്കബ് തോമസ് മാപ്പുപറഞ്ഞു; കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

Posted on: October 23, 2018 8:04 pm | Last updated: October 23, 2018 at 8:04 pm

ന്യൂഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് എതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ കോടതി തയ്യാറായത്. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരം കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയ പരാതിയാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്.