മുഹമ്മദ് തസ്‌നീമിനെ സഅദിയ്യ അനുമോദിച്ചു

Posted on: October 23, 2018 1:40 pm | Last updated: October 23, 2018 at 1:40 pm

ദേളി: സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനഃപ്പാഠമാക്കി അത്ഭുത നേട്ടം കൈവരിച്ച മുഹമ്മദ് തസ്‌നീമിന് സഅദിയ്യയില്‍ പ്രത്യേഗം അനുമോദനം സംഘടിപ്പിച്ചു.

വ്യത്യസ്ത സമയങ്ങളിലായി നാലോ അഞ്ചോ ഘട്ടങ്ങളിലായി ഓതിത്തീര്‌ക്കേണ്ട ഭാഗങ്ങള്‍ ഒരേ ഇരുത്തത്തില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്താണ് മുഹമ്മദ് തസ്‌നീം ശ്രദ്ധേയനാകുന്നത്, അനുമോദന ചടങ്ങ് പ്രിന്‍സിപ്പള്‍ ഹാഫിള് അഹ്മദ് സഅദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അവാര്‍ഡ് നല്‍കി. അബ്ദുസ്സമദ് അമാനി പട്ടുവം, ഹാഫിള് അന്‍വറലി സഖാഫി ഷിറിയ, ഹാഫിള് ഉസ്മാന്‍ മുസ് ലിയാര്‍, മുസ്തഫാ ഫൈസി, ഉമര്‍ മദനി മച്ചമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാഫിള് യൂസുഫ് സഖാഫി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മീയപ്പതവ് സ്വദേശി അമ്മബ്ബയുടേയും മറിയമ്മയുടേയും മകനാണ് മുഹമ്മദ് തസ്‌നീം.