കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനുമെതിരെ സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്.
ക്ലിഫ് ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടിയും മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ ആരോപണത്തിലാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.