ഹജ്ജ് 2019: ഇതുവരെ 716 അപേക്ഷകള്‍ ലഭിച്ചു

Posted on: October 22, 2018 8:07 pm | Last updated: October 22, 2018 at 8:07 pm

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ ഹജ്ജിന് ഇതുവരെയായി 296 കവറുകളിലായി 716 അപേക്ഷകള്‍ ലഭിച്ചു. മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചത്. 70 വയസ്സ് വിഭാഗത്തില്‍ 23 കവറുകളിലായി 48 അപേക്ഷകളും ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നാല് കവറിലായി 16 അപേക്ഷകളും ജനറല്‍ വിഭാഗത്തില്‍ 269 കവറുകളിലായി 652 അപേക്ഷകളുമാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.