വിരലടയാളം രേഖപ്പെടുത്താത്ത വിദേശികളുടെ സേവനം റദ്ദു ചെയ്യും

Posted on: October 22, 2018 1:55 pm | Last updated: October 22, 2018 at 1:55 pm

റിയാദ്:ബയോമെട്രിക് വിവരങ്ങള്‍ നല്‍കാത്ത വിദേശികളുടെ സേവനങ്ങള്‍ റദ്ദു ചെയ്യുമെന്ന് സഊദി ജവാസാത് വ്യക്തമാക്കി.

ആറു വയസിന് മുകളിലുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ ജവാസാത് ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനായി അതാത് ജവാസാത് കേന്ദ്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സഊദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.