ശബരിമല : ദേവസ്വം അധിക്യതര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Posted on: October 22, 2018 10:12 am | Last updated: October 22, 2018 at 11:38 am

സന്നിധാനം: തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി പത്തിന് ശബരിമല നട അടക്കും .വൈകിട്ട് ഏഴിന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. നടയിന്ന് അടക്കുമെങ്കിലും ബിജെപിയും സന്നദ്ധ സംഘടനകളും സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

23മുതല്‍ 30വരെ പഞ്ചായത്ത് തലത്തില്‍ ഉപവാസവും നവംബര്‍ ഒന്ന് മുതല്‍ 15വരെ എല്ലാ ജില്ലകളിലും വാഹന ജാഥകളും പദയാത്രകളും നടത്താനാണ് തീരുമാനം.അതേ സമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയാന്‍ ദേവസ്വം ബോര്‍ഡ് അധിക്യതര്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.