ലൈംഗിക പീഡനക്കേസ്: ഉമ്മന്‍ചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും

Posted on: October 21, 2018 2:22 pm | Last updated: October 21, 2018 at 7:40 pm

തിരുവനന്തപുരം: സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തങ്ങള്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിക്കുകയെന്നറിയുന്നു. എഫ്‌ഐആറും സരിതയുടെ മൊഴിയും പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുകയും കോടതി അപേക്ഷ നിരസിക്കുകയും ചെയ്താല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിതയുടെ വിശ്വാസ്യത ചോദ്യംചെയ്ത് കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നറിയുന്നു.