Connect with us

Kerala

ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തില്‍ സംശയം ; ശബരിമലയില്‍ പ്രതിഷേധം

Published

|

Last Updated

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച്
ഭക്തരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ പോലീസ് ഇടപെട്ട് ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. ആന്ധ്രാ സ്വദേശിയായ ഇവര്‍ക്ക് നാല്‍പ്പത്തേഴു വയസ്സ് ആണെന്നാണ് സൂചന.

രാവിലെ സന്ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിയിരുന്നു. ആന്ധ്ര സ്വദേശികളായ രണ്ട് പേരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന്് ഇരുവരേയും പോലീസ് പമ്പ സ്റ്റേഷനിലെത്തിച്ചു. സ്ഥിഗതികള്‍ വിദശീകരിച്ച പോലീസിനോട് തങ്ങള്‍ മറ്റ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുവരുന്നതിനിടെയാണ് ഇവിടെ എത്തിയതെന്നും പ്രതിഷേധങ്ങളും ആചാരങ്ങളും അറിയുമായിരുന്നില്ലെന്നും യുവതികള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുകയാണെന്നും അറിയിച്ച യുവതികള്‍ക്ക് തിരിച്ച് പോകാനായി പോലീസ് വാഹനമൊരുക്കുകയും ചെയ്തു.

Latest