കിഴക്കന്‍ പ്രവിശ്യയില്‍ വ്യാപക മഴ

Posted on: October 21, 2018 10:16 am | Last updated: October 21, 2018 at 10:16 am

ദമ്മാം:കിഴക്കന്‍ പ്രവിശ്യയില്‍ പലയിടങ്ങളിലും ് ഇടിയോടു കൂടി വ്യാപകമായ മഴ പെയ്തു. മഴയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതു മൂലം ഏറെ സമയം വാഹന ഗതഗതം സ്തംഭിച്ചു.

ദമ്മാം 91 ഭാഗത്ത് അടിപ്പാലത്തില്‍ വെള്ളം നിറഞ്ഞത് മൂലം ഗതാഗത കുരുക്കനുഭവപ്പെട്ടു. കോബാറിലും മഴക്കെടുതി വാഹന ഗതാഗതത്തെ ബാധിച്ചു. എന്നാല്‍ മഴയെത്തുടര്‍ന്നു ആളപായം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളില്ല.