വൈദ്യതി ബന്ധം വിച്ഛേദിക്കുന്ന പരിധി ആയിരം റിയാലായി ഉയര്‍ത്തി

Posted on: October 21, 2018 10:12 am | Last updated: October 21, 2018 at 10:12 am

ദമ്മാം: വൈദ്യതി ബന്ധം വിച്ഛേദിക്കുന്ന പരിധി 400 റിയാലില്‍ നിന്നും ആയിരം റിയാലായി ഉയര്‍ത്തി. ഇപ്രാകാരം 6 മാസ കാലപരിധി മൂന്നു മാസമാക്കി ചുരുക്കി.വൈദ്യതി ഉപയോഗിക്കുന്ന ബില്ലുകള്‍ ഒരുമാസത്തെ പരിധി വിട്ടു കടക്കാത്ത രീതിയില്‍ ഉപഭോക്താവിന് അയച്ചു കൊടുക്കും.

മീറ്റര്‍ കേടാവുന്ന ഘട്ടത്തില്‍ അവ ഉടന്‍ റിപ്പേര്‍ ചെയ്തു കൊടുക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും. പാര്‍പിടങ്ങളുടെ നേരത്തെയുള്ള ശരാശരി ഉപയോഗം കണക്കാക്കി ബില്‍ തുക കണക്കാക്കും.