നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളടക്കം ആറ് പേര്‍ അറസ്റ്റില്‍

Posted on: October 20, 2018 3:01 pm | Last updated: October 21, 2018 at 9:59 am

നിലക്കല്‍: നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി നേതാക്കളടക്കം അറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി നേതാക്കളായ എഎന്‍ രാധാക്യഷ്ണന്‍, ജെആര്‍ പദ്മകുമാര്‍ എന്നിവരടക്കം ആറ് പേരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നിരോധനാജ്ഞാ ലംഘന സമരത്തിന് ഇവര്‍ ശ്രമിച്ചത്. മൂന്ന് വാഹനങ്ങളിലായാണ് ബിജെപിക്കാരെത്തിയത്.

എഎന്‍ രാധാക്യഷ്ണന്റെ വാഹനത്തില്‍ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. നിലക്കലെത്തിയ ഇവര്‍ ശരണം വിളികളോടെ റോഡിലേക്കിറങ്ങി പ്രതിഷേധിക്കുകായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് നിലക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.