പമ്പ:ശബരമലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പമ്പയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി. എഡിജിപി അനില്‍കാന്തിന്റെ നേത്യത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത് എന്നിവരുമുണ്ട്.
ഇന്ന കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന അനുമാനത്തിലാണ് യോഗം. ഇന്നലെ രണ്ട് യുവതികളെ കടത്തിവിട്ട പോലീസ് നടപടി വിമര്‍ശനവിധേയമായിരുന്നു.