ശബരിമല: ഗവര്‍ണര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി

Posted on: October 19, 2018 11:10 am | Last updated: October 19, 2018 at 11:10 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ പി സദാശിവം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ വെച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

ശബരിമല വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് ഗവര്‍ണര്‍ ഡിജിപിയോട് ആരാഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചു.

അതേസമയം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.