യുവതികള്‍ നടപ്പന്തല്‍ വരെയെത്തി; സന്നിധാനത്ത് പ്രതിഷേധം ശക്തം

Posted on: October 19, 2018 9:15 am | Last updated: October 19, 2018 at 11:24 am
SHARE

പത്തനംതിട്ട: കനത്ത പോലീസ് കാവലില്‍ രണ്ട് യുവതികള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തി. നൂറുകണക്കിന് ഭക്തര്‍ നടപ്പന്തലില്‍ കിടന്ന് പ്രതിഷേധിച്ചതോടെ യാത്ര ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് ആവശ്യപ്പെട്ടു.

കൊച്ചി സ്വദേശിനിയായ രഹ്നമാ ഫാത്വിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക
കവിതയുമാണ് സന്നിധാനത്തെത്തിയത്. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖികയായ കവിത റിപ്പോര്‍ട്ടിംഗിന് വേണ്ടിയാണ് സന്നിധാനത്തെത്തിയതെന്നാണ് ഇവരുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള നൂറംഗ പോലീസ് സംഘമാണ് ഇരുവര്‍ക്കും കനത്ത കാവല്‍ ഒരുക്കിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ഇവര്‍ മല കയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here