Connect with us

Gulf

കണ്ണട ഷോപ്പുകളില്‍ സ്വദേശിവത്കരണം: പരിശീലനം തുടങ്ങി

Published

|

Last Updated

റിയാദ്: കണ്ണട ഷോപ്പുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി കണക്കിലെടുത്ത് സ്വദേശികള്‍ക്ക് പരിശീലനം ആരംഭിച്ചതായി ജിദ്ദ യൂനിവേഴ്‌സിറ്റി മേധാവി ഡോ. അദ്‌നാന്‍ അല്‍ ഹുമൈദാന്‍ അറിയിച്ചു. രണ്ടാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനു ശേഷം പട്ടണങ്ങളിലും ആശുപത്രികളിലുമുള്ള കണ്ണട ഷോപ്പുകളില്‍ ജോലി ചെയ്യുന്നതിന്നായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പരിശീലനം നേടാന്‍ എത്തുന്നവരില്‍ കൂടുതല്‍ പേരും വനിതകളാണ്.
അടുത്ത മാസം മുതല്‍ രാജ്യത്തെ ഒപ്റ്റിക്കല്‍ ഷോപ്പുകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.