പിണറായി വിജയനെ പുകഴ്ത്തി എന്‍ എസ് മാധവന്‍

Posted on: October 17, 2018 7:29 pm | Last updated: October 17, 2018 at 7:29 pm

കോഴിക്കോട്: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ മറ്റൊരാളില്ലെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.

കേരളം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്. മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാന്‍ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയം ഉത്തരേന്ത്യയിലെ സ്വാമിമാര്‍ക്ക് കേരളത്തെ മനസ്സിലാക്കാനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം പരിഹസിച്ചു.