Connect with us

Kerala

പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കവെയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പ്രതിഷേധക്കാര്‍ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് പാപമാണ്. ഈ ഹീന ക്യത്യത്തില്‍നിന്നും സമരക്കാര്‍ പിന്‍വാങ്ങണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളും സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്. കെ സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും പറഞ്ഞ മന്ത്രി കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്ന പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു.

Latest