അന്നാ ബേണ്‍സിന് മാന്‍ ബുക്കര്‍ പുരസ്‌കാരം

Posted on: October 17, 2018 9:41 am | Last updated: October 17, 2018 at 10:25 am

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്‍ അര്‍ഹയായി. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് സാഹിത്യകാരിയാണിവര്‍.

56കാരിയായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്കമാന്‍. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നക്ക് പുരസ്‌കാരം സമ്മാനിച്ചു. അരലക്ഷം പൗണ്ട് ആണ് സമ്മാനത്തുക. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് ഏറെ മുതിര്‍ന്ന ഒരാളോട് തോനുന്ന വിചിത്രബന്ധമാണ് മില്‍ക്ക്മാന്റെ ഇതിവ്യത്തം.