അഫ്‌ലാജില്‍ പുരാതന കാലത്തെ പാത്രങ്ങളും മൃഗങ്ങളുടെ രൂപങ്ങളും കണ്ടെത്തി

Posted on: October 16, 2018 1:05 pm | Last updated: October 16, 2018 at 1:05 pm

ദമ്മാം:സഊദിയിലെ അഫ് ലാജില്‍ മരൂഭൂമിയില്‍ കല്ലുകൊണ്ടുള്ള പാത്രങ്ങളും ചെരിപ്പുകളും ഒട്ടകത്തിന്റേയും മറ്റു മൃഗങ്ങളുടെ രൂപങ്ങളും കണ്ടെത്തി. മരൂഭൂമിയില്‍ സമയം ചിലവഴിക്കാന്‍ പോയ സ്വദേശി പൗരനാണ് ഇവ കണ്ടെത്തിയത്.

ഒരു മീറ്റര്‍ ചുറ്റളവിലായാണ് ഇവ കിടന്നിരുന്നത്.ഇസ് ലാമിന്‍െ പ്രാരംഭ ഘട്ടങ്ങള്‍ക്ക് ഏറെ വര്‍ഷം മുമ്പുള്ളതാവാമെന്നാണ് അഭിപ്രായം. വിശദമായി പരിശോധിക്കുന്നതിനു സഊദി പുരാവസ്തു വിഭാഗത്തിനു വിവരം നല്‍കിയിട്ടുണ്ട്‌