ശബരിമല സത്രീപ്രവേശനം : വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ല-മുഖ്യമന്ത്രി

Posted on: October 16, 2018 12:26 pm | Last updated: October 16, 2018 at 3:13 pm

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണംകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീപ്രവേശന വിഷയത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതരുടെ കമ്മിഷന്‍വച്ച് അഭിപ്രായം തേടണം എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അഭിപ്രായം അതാണ്. സര്‍ക്കാരിനു പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ല. നിലയ്ക്കലില്‍ വിശ്വാസികളുടെ വാഹനം തടയാന്‍ ആരേയും അനുവദിക്കില്ല. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു